താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് ക്കട്ടിൽ നിന്നുള്ള ദുർഗന്ധം മൂലം പൊറുതിമുട്ടിയ കുടുക്കിൽ ഉമ്മരം, കൂടത്തായി, അമ്പലമുക്ക് പ്രദേശത്തെ ജനങ്ങൾ സംയുക്തമായി ഇരു തുള്ളി പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സ്ഥിരം പന്തൽ കെട്ടി പ്രക്ഷോഭമാരംഭിച്ചു..
ഫാക്ടറി പ്രവർത്തിക്കുന്നത് കട്ടിപ്പാറ പഞ്ചായത്തിൽ ആണെങ്കിലും ദുരിതമനുഭവിക്കുന്നത് കോടഞ്ചേരി, ഓമശ്ശേരി, താമരശ്ശേരി പഞ്ചായത്തിലുള്ളവരാണ്.
രാത്രികാലങ്ങളിൽ ഫാക്ടറിയിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധം മൂലം വീടുകളിൽപ്പോലും കിടന്നുറങ്ങാൻ സാധിക്കുന്നില്ലെന്നും, ആയിരങ്ങൾ ഉപയോഗിക്കുന്ന ഇരുതുള്ളി പുഴയിലേക്ക് ഫാക്ടറിയിൽ നിന്നും മലിനജലം ഒഴുക്കി വിടുന്നതായും സമരക്കാർ ആരോപിച്ചു.
സമരം സാമൂഹ്യ പ്രവർത്തകനായ പൗരൻ മഞ്ചേരി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പ്രവർത്തകനായ താഹ മുഹമ്മത് മുഖ്യ പ്രഭാഷണം നടത്തി.
സമര സമിതി ചെയർമാൻ കുടുക്കിൽ ബാബു,അദ്ധ്യക്ഷത വഹിച്ചു. സമരസമിതി കൺവീനർ അജ്മൽ ചുടലമുക്ക് സമരപ്രഖ്യാപനം നടത്തി. കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഫാ. സിബി പൊൻപാറ, ക്ഷേത്ര കമ്മറ്റി പ്രസിഡൻ്റ് സുബ്രമണ്യൻ, എ.കെ അബ്ബാസ്, ആൻ്റു .എം.കെ, എന്നിവർ ആശംസയർപ്പിച്ച യോഗത്തിൽ സമരസമിതി ചെയർമാൻ പുഷ്പാകരൻ സ്വാഗതവും, മുജീബ് കുന്നത്ത് കണ്ടി, നന്ദിയും പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബുഷ്‌റ വാർഡ് മെമ്പർ മാരായ സംഷിദ ഷാഫി, ഷീജ. എം. അനിൽ ആർഷ, കെ വി മുഹമ്മദ്. സമരസമിതി പ്രവർത്തകരായ. അസ്‌കർ അമ്പലമുക്ക് മുനീർ പി പി, റാമിസ് എ കെ, ഷഫീക്. എം എം സൽമാൻ. അസ്‌കർ ചുടലമുക്ക്, ആഷിക്ക് കെ എം ,ബാവൻ കുട്ടി എന്നിവർ നേതൃത്വം കൊടുത്തു.