താമരശ്ശേരി: താമരശ്ശേരി PWD റസ്റ്റ്ഹൗസിന് പിന്നിലെ കാഞ്ഞിരത്തിങ്കൽ അഷറഫിൻ്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലെ ശുചി മുറിയിലാണ് മുർഖൻ പാമ്പിനെ കണ്ടത്തിയത്.
ഫ്ലാറ്റിലെ താമസക്കാരനായ മുഹമ്മദലി വെള്ളം ഫ്ലഷ് ചെയ്യാനായി ടാങ്കിലെ ബട്ടൺ അമർത്താൻ നോക്കിയപ്പോഴാണ് പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ പാമ്പിനെ കണ്ടത്.
ഞെട്ടിപ്പോയ മുഹമ്മദാലി പെട്ടെന്ന് തന്നെ കുളിമുറിക്ക് പുറത്തിറങ്ങി. തുടര്‍ന്ന് പാമ്പിനെ പിടികൂടുന്നതിൽ പ്രത്യേക പരിശീല നേടിയ കോരങ്ങാട് ജംഷീദ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടിയായിരുന്നു. ഫ്ലാറ്റിലെ ഗ്രൗണ്ട് ഫ്ലോറ്റിലാണ് സംഭവം.