Trending

നഴ്‌സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: ചങ്ങരംകുളത്ത് നഴ്‌സിങ് വിദ്യാര്‍ഥിനിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കളത്തില്‍ രാജേഷിന്റെ മകള്‍ ദര്‍ശനയാണ് (20) അമ്മ വീട്ടില്‍ തൂങ്ങി മരിച്ചത്. ബെംഗളുരുവില്‍ നഴ്‌സിങിന് പഠിച്ചിരുന്ന ദര്‍ശന ചങ്ങരംകുളത്ത് അമ്മ വീട്ടിലാണ് താമസിച്ചിരുന്നത്. അവധിക്ക് നാട്ടിലെത്തിയപ്പോള്‍ അമ്മ് വീട്ടില്‍ നില്‍ക്കാന്‍ എത്തിയതാണ്.

വൈകിയിട്ട് ആറ് മണിയോടെയാണ് ദര്‍ശനയെ വീടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടത്. രാജേഷ് വീട്ടിലെത്തുമ്പോള്‍ മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബെംഗളൂരുവില്‍ ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ്. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം നടത്തും. മാതാവ്: ധന്യ. സഹോദരി: ശിവഗംഗ.

Post a Comment

Previous Post Next Post