താമരശ്ശേരി: കമ്യൂണിറ്റി എംപവർമെൻ്റ് ആൻ്റ് എഡ്യുക്കേഷണൽ ഡവലപ്മെൻ്റിൻ്റെ ( സീഡ്) ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി എൽ.എസ്. എസ്- യു.എസ്.എസ് സ്കോളർഷിപ്പ് പരീക്ഷാ പരിശീലനം സംഘടിപ്പിച്ചു.
സൈലം ലേണിംഗുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ 400 ഓളം വിദ്യാർഥികൾ പങ്കെടുത്തു. തികച്ചും സൗജന്യമായി ഡിജിറ്റൽ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പങ്കെടുത്ത വിദ്യാർഥികൾക്കെല്ലാം പഠന സഹായികളും വിതരണം ചെയ്തു.
തമരശ്ശേരി വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.അരവിന്ദൻ ഉദ്ഘാടനം ചെയ്തു. സീഡ് ചെയർമാൻ എ.കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി റഷീദ് പാലക്കൽ,
എഞ്ചിനീയർ അബ്ദുൽ ലത്തീഫ് ,കെ. അനിൽ ,സി.ഹുസൈൻ, പി.കെ.അഹമ്മദ് കുട്ടി, അബ്ദുൽ മജീദ്, വി.പി.ഇസ്മായിൽ, സി.കെ.യൂസുഫ് തുടങ്ങിയവർ സംസാരിച്ചു.കെ.സി.ബഷീർ സ്വാഗതവും ഉസ്മാൻ.പി. ചെമ്പ്ര നന്ദിയും പറഞ്ഞു.
ഫസൽ , അനീറ്റ, ഫാഇസ്, നിഖിൽ എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.