താമരശ്ശേരി:കട്ടിപ്പാറ പഞ്ചായത്തിൽ പ്രവർത്തിച്ചു വരുന്ന അറവ് മാലിന്യ സംസ്കരണ ഫാക്ടറിക്കെതിരെ നടന്ന് വരുന്ന ജനകീയ സമരത്തിന് യൂത്ത് കോൺഗ്രസ് കൊടുവള്ളി അസംബ്ലി മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മാനദണ്ഡങ്ങൾ പാലിക്കാതെയും നിയമങ്ങൾ കാറ്റിൽ പറത്തിയും കമ്പനി പ്രവർത്തിക്കുന്നത് കൊണ്ടാണ് മൂന്ന് പഞ്ചായത്ത് അതിർത്തി പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലായത്. ജനങ്ങളെ വെല്ലുവിളിച്ചു കമ്പനി നടത്തിപ്പ് യൂത്ത് കോൺഗ്രസ് അനുവദിക്കില്ല.തുടർ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് ഫസൽ പാലങ്ങാടൻ പറഞ്ഞു.
സമീപ ജില്ലയിൽ നിരവധി പ്ലാന്റുകൾ പ്രവർത്തിക്കുമ്പോൾ ജില്ല യിൽ ഒരു പ്ലാന്റിന് മാത്രം അനുമതി നൽകിയതാണ് ഈ ദുരവസ്ഥക്ക് കാരണമെന്നും ഇത് വ്യവസായ വിരുദ്ധനയം കൂടി ആണെന്നും യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം പി സി ജംഷിദ് പറഞ്ഞു.ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗംഗാധരൻ,ഒ എം ശ്രീനിവാസൻ തുടങ്ങിവർ സംസാസരിച്ചു .
കാവ്യ വി ആർ , ജ്യോതി ഗംഗാധരൻ, സൂരജ് സുബ്രമണ്യൻ, പി എം നയിം, ഹിദാഷ് തരോൾ,ഷറഫലി,അഖിൽ,യു കെ അബിൻ അൻഷാദ് മലയിൽ തുടങ്ങിയവർ നേതൃത്വം നൽകി