,ഈങ്ങാപ്പുഴ : ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കൊതിയൂറും നാടൻ രുചിക്കൂട്ടുകളുടെ മേളവുമായി ഫുഡ് കാർണിവൽ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. സിജോ പന്തപ്പിള്ളിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മാനേജർ ഫാ. തോമസ് മണ്ണിത്തോട്ടം ആശംസകൾ അറിയിച്ചു. പഴമയുടെയും പുതുമയുടെയും വിഭവസമാഹാരവുമായി കുട്ടികൾ വ്യത്യസ്തമാർന്ന ഭക്ഷണപദാർത്ഥങ്ങൾ ഒരുക്കി പരിപാടികൾക്ക് നിറമേകി. ഇത്തരത്തിലുള്ള പരിപാടികളിലൂടെ കുട്ടികൾക്ക് നാടൻ രുചികളെ അടുത്തറിയാനുള്ള അവസരങ്ങൾ വന്നുചേരുന്നു. വൈവിധ്യങ്ങളാൽ അലംകൃതമായ പരിപാടികൾക്ക് അധ്യാപകരായ ആൽബി ബേബി, സോണിയ ജേക്കബ്, സെബാസ്റ്റ്യൻ എം ടി, വിൻസി സി. ജെ, എന്നിവർ നേതൃത്വം നൽകി.