താമരശ്ശേരി:കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് ഓർഗാനിക്
പ്രോഡക്റ്റ് എന്ന അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നുള്ള ദുർഗന്ധം അസഹനീയമായി തുടരുന്ന സാഹചര്യത്തിൽ ഇരകൾ നടത്തുന്ന അതിജീവന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സർവൈവൽ മാർച്ച് നടത്തുന്നത്.
നേരത്തെ ഡിവൈഎഫ്ഐ നടത്തിയ സമരത്തിൻ്റെ ഭാഗമായി മാനേജ്മെൻറ് നൽകിയ ഉറപ്പുകളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല ,
ഈ സാഹചര്യത്തിലാണ് തുടർ സമരങ്ങൾ ഏറ്റെടുക്കുവാൻ ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചത്. ഫെബ്രുവരി 28 ന് വൈകുന്നേരം 3 മണിക്ക് ഇരു തുള്ളി പുഴ (കൂടത്തായി പാലം) മുതൽ ഫ്രഷ് ക്കട്ട് ഫാക്ടറി വരെ സർവൈവൽ മാർച്ച് നടത്താനാണ് ഡിവൈഎഫ്ഐ തീരുമാനിച്ചത്.
കൂടാതെ വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനും വിപണനത്തിനും എതിരെ നടത്തുന്ന ക്യാമ്പയിൻ്റെ ഭാഗമായി അമ്പത് കേന്ദ്രങ്ങളിൽ "ഗ്രാമോത്സവം'' എന്ന പേരിൽ കലാ കായിക പരിപാടികൾ സംഘടിപ്പിക്കാനും ഡിവൈഎഫ്ഐ തീരുമാനിച്ചു വാർത്താസമ്മേളനത്തിൽ DYFI ബ്ലോക്ക് സെക്രട്ടറി ടി മഹറുഫ് ട്രഷറർ
എംകെ ഷിബിൻ ലാൽ, ജോയിൻ സെക്രട്ടറി മുഹമ്മദ് സിനാൻ ,വൈസ് പ്രസിഡണ്ട് എം ആർ ഷംജിത് ബ്ലോക്ക് കമ്മിറ്റി അംഗം എം അഖിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .