വീട്ടിൽ വെച്ച് കഞ്ചാവ് വിൽപന നടത്തുന്നകൊടുവള്ളി, കളരാന്തിരി കോളി കെട്ടികുന്നുമ്മൽ മഹേഷ് കുമാർ (46) നെ ഒന്നര കിലോ കഞ്ചാവുമായി പോലീസ് പിടികൂടി.
കോഴിക്കോട് റൂറൽ എസ് പി കെ ഇ ബൈജു ഐ പി എ സ് എ ൻ്റെ കീഴിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇ ന്നലെ രാത്രി പത്ത് മണിയോടെയാണു വീട്ട് മുറ്റത്ത് വെച്ച് ഒന്നര കിലോഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലാവുന്നത്.:
പോലീസിനെ കണ്ട് കഞ്ചാവുമായി ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാൾ പിടിയിലാവുന്നത്.
കർണ്ണാടകയിൽ നിന്നും ഇടനിലക്കാർ വഴി എത്തിക്കുന്ന കഞ്ചാവ് പാക്കറ്റുകളാക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തുന്നതാണ് ഇയാളുടെ രീതി.
പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ ഒരു ലക്ഷം രൂപ വിലവരും.
ഒന്നരവർഷം മുൻപ് താമരശ്ശേരി കൂരിമുണ്ടയിൽ പോലീസിനെയും നാട്ടുകാരെയും ആക്രമിച്ച് പോലീസ് ജീപ്പ് തകർക്കുകയും യുവാവിനെ വെട്ടിക്കാപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത ചുരുട്ട അയൂബിൻ്റെ നേതൃത്വത്തിലുള്ള ലഹരി മാഫിയ സംഘത്തിൽ പെട്ടയാളാണ് മഹേഷ്.
ഈ കേസിൽ മൂന്ന് മാസത്തോളം ഇയാൾ റിമാൻ്റിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയതാണ്. ലഹരിക്ക് അടിമയായ ഇയാൾ ഭാര്യയെയും ബന്ധുക്കളെയും വീട്ടിൽ നിന്നും പുറത്താക്കി വീട്ടിൽ വ്യാപകമായി മയക്കുമരുന്ന് ഉപയോഗവും, വിൽപ്പനയും നടത്തുകയാണ്. താമരശ്ശേരി കോടതി ഇയാളെ റിമാൻഡ് ചെയ്തു.
നർക്കോട്ടിക്ക് സെൽ ഡി.വൈ. എസ് .പി പ്രകാശൻ പടന്നയിൽ, താമരശ്ശേരി ഡി.വൈ. എസ്. പി സുശീർ .കെ എന്നിവരുടെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ സ്ക്വാഡ് എസ്.ഐ മാരായ രാജീവ്ബാബു, ബിജു പൂക്കോട് , ജിനീഷ് പി.പി കൊടുവള്ളി എസ്.ഐ മാരായ അനൂബ് , ആൻ്റണി ക്ലീറ്റസ് .എസ്.സി . പി. ഓ മാരായ പ്രസൂൺ, ഷിജു, ഹോം ഗാർഡ് വാസു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്