Trending

സുരക്ഷ പെയിൻ &പാലിയേറ്റീവ് പരപ്പൻപൊയിൽ മേഖല ഓഫീസ് ചാടിക്കുഴിയിൽ പ്രവർത്തനം ആരംഭിച്ചു

സുരക്ഷ പെയിൻ &പാലിയേറ്റീവ് പരപ്പൻപൊയിൽ മേഖല ഓഫീസ് ചാടിക്കുഴിയിൽ  പ്രവർത്തനം ആരംഭിച്ചു. സുരക്ഷ കോഴിക്കോട് ജില്ലാ ചെയർമാൻ കെ. പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം. എൽ. എ. മേഖല ഓഫീസ് ഉൽഘാടനം ചെയ്തു. താമരശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ് എ. അരവിന്ദൻ അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് കെ. എം. അഷ്‌റഫ്‌ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. സുരക്ഷ താമരശ്ശേരി സോണൽ ചെയർമാൻ കെ. ബാബു, വാർഡ് മെമ്പർ പി. സി. അബ്ദുൽ അസീസ്, മേഖല രക്ഷാധികാരി പി. വിനയകുമാർ എന്നിവർ മെഡിക്കൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. സോണൽ കൺവീനർ എം. ഇ. ജലീൽ, എൻ. ആർ. റിനീഷ്, പി. ഗോപാലൻ, ഒ. എം. സുധീർകുമാർ, ശരത്. സി. കെ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേഖല കൺവീനർ വി. ലിജു സ്വാഗതവും സ്വാഗത സംഘം ചെയർമാൻ പി. കെ. വാസുദേവൻ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post