Trending

മാവോയിസ്റ്റ് തരച്ചിലിന് ഇറങ്ങിയ തണ്ടർബോൾട്ട് സംഘത്തിന് കാട്ടുതേനീച്ച കുത്തേറ്റു.



താമരശ്ശേരി:
ഈങ്ങാപ്പുഴ മേലെ കക്കാട് വനത്തിൽ മാവോയിസ്റ്റ്  തിരച്ചിലിന് ഇറങ്ങിയ തണ്ടർബോൾട്ട് സംഘത്തിന് കാട്ടു തേനീച്ചയുടെ കുത്തേറ്റു.12 സംഘാങ്ങൾക്കും, നാട്ടുകാരനായ ഒരാൾക്കുമാണ് കുത്തേറ്റത്.

 പെരുമണ്ണാമൂഴി എസ് ഐ ജിതിൻവാസ്, എസ് ഒ ജി എസ് ഐ ബിജിത്, ഹവിൽദാർ വിജിൻ, കമാൻ്റോ കളായ ബിജു, ബിനീഷ്, സുജിത്, ശരത്, ജിതേഷ്, ഡെയ്സിൽ, വനിതാ കമാൻ്റോകളായ നിത്യ, ശ്രുതി, ദർശിത എന്നിവർക്ക് പുറമെ ഇവരെ രക്ഷിക്കാനായി എത്തിയ നാട്ടുകാരനായ ബാബു എന്നയാൾക്കും തേനീച്ച കുത്തേറ്റു, എല്ലാവരേയും ഈങ്ങാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 .

Post a Comment

Previous Post Next Post