കോടഞ്ചേരി സെൻ്റ് ജോസഫ് എൽ.പി. സ്‌കൂളിലെ അധ്യാപിക, കുമാരി അലീന ബെന്നിയുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലും സ്വകാര്യ മാധ്യമങ്ങളിലും ചില തൽപരകക്ഷികൾ പ്രചരിപ്പിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. കുമാരി അലീന ബെന്നിക്ക് 2021ൽ, സ്ഥിരനിയമന അംഗീകാരത്തിനുള്ള അപേക്ഷ താമരശ്ശേരി എ.ഇ.ഒ. യിൽ നൽകിയതാണ്. എന്നാൽ ഭിന്നശേഷി സംവരണം അടക്കമുള്ള സാങ്കേതിക തടസ്സങ്ങൾ മൂലം കുമാരി അലീനയ്ക്ക് നിയമന അംഗീകാരം ലഭിച്ചില്ല. നിയമനത്തിനായി യാതൊരുവിധ സംഭാവനയും മാനേജ്‌മെൻ്റ് വാങ്ങിയിട്ടില്ല. കുമാരി അലീനയെ പോലെ സ്‌ഥിര നിയമനം ലഭിച്ചിട്ടും നിയമന അംഗീകാരം ലഭിക്കാതെ വർഷങ്ങളായി കഷ്ടപ്പെടുന്ന ഒട്ടനവധി അധ്യാപകർ കോർപറേറ്റ് ഏജൻസിക്ക് കീഴിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം നിയമന അംഗീകാര ഫയലുകൾ വിവിധ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ പരിഗണനയിലാണുള്ളത്. കൂടാതെ, ഇത്തരത്തിലുള്ളവർക്ക് മാനേജ്‌മെൻറ് സ്വന്തം നിലയിൽ പ്രതിമാസം താൽക്കാലിക ധനസഹായവും നൽ കുന്നുണ്ട്.
മാനേജ്മെന്റ്റിനെതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
താമരശ്ശേരി കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിക്കുവേണ്ടി,
ഫാ. ജോസഫ് വർഗീസ്
കോർപറേറ്റ് മാനേജർ
താമരശ്ശേരി