കട്ടിപ്പാറ പഞ്ചായത്തിലെ പൂവൻ മലയിൽ ഏതാണ്ട് 300 കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തിന്റെ തൊട്ടുമുകളിൽ ആയി ബന്ധപ്പെട്ട അധികാരികളിൽ നിന്ന് യാതൊരുവിധ അനുമതിയും വാങ്ങാതെ അശാസ്ത്രീയമായ രീതിയിൽ മലയിടിച്ചു നിരത്തി ആളുകളുടെ ജീവനും ഭീഷണിയാവുന്നതിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നു ,
2018ൽ 14 പേരുടെ ജീവൻ നഷ്ടമായ കരിഞ്ചോല മലയിൽ നിന്ന് ഏതാണ്ട് കിലോമീറ്റർ മാത്രം ദൂരത്തിലുള്ള പ്രദേശത്താണ് ഭൂമാഫിയയുടെ നേതൃത്വത്തിൽ ഇത്തരത്തിൽ അശാസ്ത്രീയമായി മണ്ണെടുക്കുന്നത്., 50 ഓളം പിഞ്ചുകുട്ടികൾ പങ്കെടുക്കുന്ന അംഗനവാടിയും, 750 ൽ അധികം കുട്ടികൾ പഠനം നടത്തുന്ന ഒരു മദ്രസയും ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ഒരു ജമായത്ത് പള്ളിയും 300 ഓളം വീടുകളും സ്ഥിതി ചെയ്യുന്ന പ്രദേശത്തിന്റെ തൊട്ടുമുകളിൽ ആയുള്ള ചെങ്കുത്തായ മലയിലാണ് ഈ അനധികൃത നിർമ്മാണ പ്രവർത്തി നടത്തുന്നത്
ഉടമയുമായി ബന്ധപ്പെട്ടപ്പോൾ അമ്പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർടാങ്ക് നിർമ്മിക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചതെന്നും നാൽപ്പതിനായിരം 40000ലിറ്റർ ശേഷിയുള്ള ജലസംഭരണി നിർമ്മിച്ചതാണ് കരിഞ്ചോലയിൽ ഉണ്ടായ ഉരുൾപൊട്ടലിന് തുടക്കമായത് എന്നും നാട്ടുകാർ പാഞ്ഞു,
അതിനാൽ തന്നെ പ്രദേശവാസികൾ അതിയായ ഉൽക്കണ്ഠയിലാണ്.
ഇതു സംബന്ധിച്ച് ജനകീയ സംരക്ഷണ സമിതി താമരശ്ശേരി തഹസിൽദാർക്കും, കട്ടിപ്പാറ പഞ്ചായത്തിലും താമരശ്ശേരി പോലീസിലും പരാതി നൽകി, സ്ഥലം ഉടമയുടെ നേതൃത്വത്തിൽ അഞ്ചോളം ആളുകൾ പ്രദേശവാസികളായ സ്ത്രീകളെ അടക്കം ഭീഷണിപ്പെടുത്തുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ചിങ്ങണാംപൊയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
സിപി നിസാർ, സി കെ കബീർ,കെ കെ ഇസ്മായിൽ, റിയാസ് പിടി, സുഹൈൽ കെ പി എം സുലൈമാൻ, എൻ പി ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി