കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ 2024-25 സാമ്പത്തിക വർഷത്തെ പാലിയേറ്റീവ് അലിവ് സ്നേഹയാത്ര നവ്യാനുഭവമായി മാറി. പാലിയേറ്റീവിൽ പേര് രജിസ്റ്റർ ചെയ്ത യാത്ര ചെയ്യുവാൻ താത്പര്യമുള്ള മുഴുവൻ പേരെയും ഉൾപ്പെടുത്തിയാണ് തിക്കോടി പഞ്ചായത്തിലെ അലകാപുഴയിലേക്ക് യാത്ര സംഘടിപ്പിച്ചത്. അലകാപുഴയിൽ നടത്തിയ ബോട്ട് യാത്ര ഏവർക്കും വളരെ സന്തോഷപ്രദമായിരുന്നു.
പാലിയേറ്റീവ് അലിവ് സ്നേഹ സംഗമവും, യാത്രയും കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രേംജി ജെയിംസ് ഉദ്ഘാടനം ചെയ്തു.അഷ്റഫ് പൂലോട് (ചെയർമാൻ, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി) അദ്ധ്യക്ഷം വഹിച്ചു. മുഖ്യഥിതികളായി പയ്യോളി ഡിവിഷൻ ജില്ല പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ, തിക്കോടി പഞ്ചായത്ത് മെമ്പർമാരായ വിശ്വനാഥൻ, സന്തോഷ് എന്നവരും കട്ടിപ്പാറ പഞ്ചായത്ത് ജനപ്രതിനിധികളായ ബിന്ദു സന്തോഷ്, AKഅബൂബക്കർ കുട്ടി,മുഹമ്മദ് മോയത്ത്, അനിൽ ജോർജ്, മുഹമ്മദ് ഷാഹിം, സുരജ VP,FHC മെഡിക്കൽ ഓഫീസർ Dr. സഫീന, ഹാരിസ് അമ്പായത്തോട് തുടങ്ങിയവർ ആശംസകൾ നേർന്നു. 42 പാലിയേറ്റീവ് രോഗികൾ,അവരുടെ പരിചാരകർ ഉൾപ്പെടെ 124 പേർ യാത്രയിലും, സംഗമത്തിലും പങ്കാളികളായി.
സ്നേഹയാത്രക്ക് ജനപ്രതിനിധികളായ ജീൻസി തോമസ്, സാജിത ഇസ്മായിൽ, സൈനബ നാസർ, FHC ആരോഗ്യ പ്രവർത്തകർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാ പ്രവർത്തകർ തുടങ്ങിയവർ സ്നേഹ സംഗമത്തിന് നേതൃത്വം നൽകി.
Tags:
paliative care