താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ സ്പർശം എന്നപേരിൽ പാലിയേറ്റീവ് രോഗികളുടെയും കുടുംബാംഗങ്ങളുടെയും സംഗമം നടത്തി.താമരശ്ശേരി ഓർക്കിഡ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30 ന് ഗ്രപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. അരവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗോപാലകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു . രോഗികളും ബന്ധുക്കളും ഉൾപ്പെടെ 300 ഓളം പേർ പങ്കെടുത്ത പരിപാടിയിൽ പ്രാദേശിക കലാകാരന്മാരും, അമൃത ടിവി കോമഡി ഉത്സവം ഫെയിം ജയറീഷ് ചളിക്കോടിന്റെ നേതൃത്വത്തിൽ മിനി മെഗാ ഷോയും നടന്നു.പരിപാടിക്ക് ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൗസർ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മഞ്ജിത, ഷംസിദ, ഡോ. ജ്യോതിശ്രീ, സാമൂഹ്യ പ്രവർത്തകരായ ബാബു കുടുക്കിൽ,പി. ഹുസൈൻ എന്നിവർ ആശംസ അർപ്പിച്ചു. പരിപാടിക്ക് ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ നന്ദി പറഞ്ഞു. പങ്കെടുത്ത രോഗികൾക്ക് ഗിഫ്റ്റ് നൽകി പരിപാടി 4.30 ഓടുകൂടി അവസാനിച്ചു.