താമരശ്ശേരി : ജനജീവിതം ദുസ്സഹമാക്കുന്ന ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെ ഇരകൾ നടത്തുന്ന പ്രക്ഷോഭത്തിന്ബിജെപിയുടെ
പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് ബിജെപി കോഴിക്കോട് റൂറൽ ജില്ല പ്രസിഡൻറ് ടി ദേവദാസ് മാസ്റ്റർ പ്രസ്താവിച്ചു.
ബിജെപി താമരശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ അമ്പലമുക്കിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സമ്മേളനം
ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം .
ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന സംസ്കരണപ്ലാൻറ് അടച്ചു പൂട്ടിയില്ലെങ്കിൽ ബിജെപി ശക്തമായ സമരം സംഘടിപ്പിക്കും
സമരസമിതി ചെയർമാൻ കുടുക്കിൽ ബാബു അധ്യക്ഷത വഹിച്ചു
ബിജെപി ഉത്തര മേഖല പ്രസിഡൻറ് ടി പി ജയചന്ദ്രൻ മാസ്റ്റർ ,സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി ,മണ്ഡലം പ്രസിഡൻറ് ശ്രീവല്ലി ഗണേഷ്, പി സി പ്രമോദ്, ദേവദാസ് കൂടത്തായി, ഒ കെ
വിനോദ്, വത്സൻ മേടോത്ത്, വി കെ ചേയിക്കുട്ടി പ്രസംഗിച്ചു.
കൂടത്തായി അങ്ങാടിയിൽ നിന്നും അമ്പലമുക്കിലേക്ക് ബിജെപി സംഘടിപ്പിച്ച ഐക്യദാർഢ്യ റാലിക്ക്
ജോസ് കാപ്പാട് മല, ജെസ്സി മനോജ്, ഒ പി സാജു , ബബീഷ് എ കെ ,
കെ വി അനിൽകുമാർ ,ഗണേഷ് ബാബു ,
വിജയകുമാർ, പി കെ ചന്ദ്രൻ
രജീഷ് വേണാടി,സതീഷ് കുമാർ കൂടത്തായി, ശിവദാസൻ മാസ്റ്റർ,
സതി രാധാകൃഷ്ണൻ നേതൃത്വം നൽകി.
സമരസമിതി കൺവീനർ പുഷ്പൻ നന്ദൻസ് സ്വാഗതവും അജ്മൽ നന്ദിയും പറഞ്ഞു.