താമരശ്ശേരി: പുതുപ്പാടി കെ .എസ്.ഇ.ബി. ഇലക്ട്രിക്കൽ വി ഭാഗത്തിലെ ഉദ്യോഗസ്ഥന്റെ പേരിൽ അറസ്റ്റ് വാറന്റ് പുറ പ്പെടുവിക്കാൻ വിവരാവകാശ കമ്മിഷണർ നിർദേശിച്ചു.
27-ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തെ ഓഫീസിൽ ഹാജരാ ക്കാനാണ് നിർദേശം.
കഴിഞ്ഞ വർഷം ഫെബ്രുവരി 24-ന് ഹാജരായപ്പോൾ കമ്മിഷൻ നൽകിയ നിർദേശം നടപ്പാക്കിയില്ല. ഇത് സംബന്ധിച്ച കാരണം ബോധിപ്പിക്കാൻ രണ്ടുതവണ അവസരം നൽകിയിട്ടും ഹാജ രാകാത്തതിനാലാണ് വാറണ്ട് പുറപ്പെടുവിക്കാൻ നിർദേശിച്ചതെന്ന് സംസ്ഥാന വിവരാവ കാശ കമ്മിഷണർ ഡോ. എ. അബ്ദുൾ ഹക്കീം പറഞ്ഞു.
ഫറോക്ക് നഗരസഭയിൽ ഫയലിൽ ഇല്ലാത്ത രേഖ കൃത്രിമമായി സൃഷ്ടിച്ച് നൽകിയെന്ന അബ്ദുൽ മനാഫിന്റെ പരാതിയിലും നോട്ടീസ് അയക്കാൻ കമ്മീഷൻ നിർദേശം നൽകി.
താമരശ്ശേരി:വിവരാവകാശ കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശം രണ്ട് തവണ അവസരം നൽകിയിട്ടും നടപ്പാക്കത്തതിനെ തുടർന്ന് പുതുപ്പാടി കെഎസ്ഇബി വിവരാവകാശ ഓഫീസര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
വിവരാവകാശ നിയമം കൂടുതല്‍ ശക്തമാക്കുന്നതിൻ്റെ ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി രണ്ടുതരം നടപടികളിലേക്ക് കടക്കുകയാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ എ അബ്ദുല്‍ ഹക്കീം അറിയിച്ചു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹിയറിങ്ങിനു ശേഷം സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിവരാവകാശ നിയമത്തിലെ സെക്ഷന്‍ നാല് പ്രകാരം സ്വമേധയാ വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ വെളിപ്പെടുത്താത്ത ഓഫീസുകളിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറെ കൂടാതെ ഓഫീസ് മേധാവിയെകൂടി കുറ്റക്കാരനായി കണ്ട് നടപടി സ്വീകരിക്കുമെന്നും വിവരാവകാശ കമ്മീഷണർ അറിയിച്ചു.
സെക്ഷന്‍ നാലില്‍ പറയുന്ന 17 ഇനം വിവരങ്ങള്‍ എല്ലാ ഓഫീസ് മേധാവികളും മുന്‍കൈയ്യെടുത്ത് എസ് പി ഐ ഒ മാരിലൂടെ സൈറ്റില്‍ ലഭ്യമാക്കേണ്ടതാണ്. വീഴ്ച വരുത്തിയാല്‍ ഓഫീസ് മേധാവിക്കും ബന്ധപ്പെട്ട ഓഫീസിനുമെതിരെ നടപടിയെടുക്കും. ഇക്കാര്യം ഉറപ്പുവരുത്താന്‍ ഓഫീസുകളില്‍ പരിശോധന നടത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏതുസമയത്തും വിവരാവകാശ കമ്മീഷന്റെ പരിശോധന
നടക്കുമെന്ന് കമ്മീഷണർ അറിയിച്ചു.