Trending

അകക്കണ്ണിൻ്റെ കാഴ്ചയുമായ് മുഹമ്മദ് സാലിഹ് സർക്കാർ സർവ്വീസിലേക്ക്


പുതുപ്പാടി:
2018 ഒക്ടോബറിൽ ഇൻഡോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ പാരാലിമ്പിക്സിൽ മെൻസ് ടീം റാപ്പിഡ് ബി - 1 ചെസ്സിൽ ഇന്ത്യയ്ക്ക് വേണ്ടി വെള്ളിമെഡൽ നേടിയ പുതുപ്പാടി - കാവുംപുറം സ്വദേശി ജന്മനാ കാഴ്ചശക്തിയില്ലാത്ത മുഹമ്മദ് സാലിഹ്  സർക്കാർ ജോലിയിൽ പ്രവേശിക്കുന്നു.


സംസ്ഥാന സർക്കാർ സ്പോട്സ് ക്വാട്ടയിൽ ഉൾപ്പെടുത്തി PSC വഴി നിയമനം നൽകുകയായിരുന്നു.  തിരുവനന്തപുരം പബ്ലിക്ക് സർവ്വീസ് കമ്മീഷൻ ഓഫീസിൽ അസിസ്റ്റൻ്റ് തസ്തികയിലാണ് ജോലിയിൽ പ്രവേശിക്കുന്നത്. 


 മുഹമ്മദ് സാലിഹ് ഇംഗ്ലീഷ് ലിറ്ററേച്ചർ, എൽഎൽബി ബിരുദധാരിയാണ്.
ഗവർണ്മെൻ്റ് വാക്കുപാലിച്ചതിൽ കുടുംബാംഗങ്ങളും നാട്ടുകാരും ഏറെ സന്തോഷത്തിലാണ്.

Post a Comment

Previous Post Next Post