Trending

ഫ്രഷ്​കട്ട്​ വിരുദ്ധ സമരം: ഇന്ന്​ ഡോ. മാധവൻ ​കോമത്ത്​ പ​​​ങ്കെടുക്കും



കൂടത്തായി: വായുവും പുഴയും മലിനമാക്കുന്ന ഫ്രഷ്​കട്ട്​ മാലിന്യ പ്ലാൻറിനെതിരെ കൂടത്തായ്​ അമ്പലമുക്കിൽ നടക്കുന്ന ജനകീയ സമരത്തിന്​ ഐക്യദാർ​ഢ്യമർപ്പിച്ച്​ പ്രമുഖ പരിസ്​ഥിതി ശാസ്​ത്രജ്​ഞനും സി.ഡബ്ല്യൂ.ആർ.ഡി.എം വാട്ടർ ക്വാളിറ്റി വിഭാഗം മുൻ തലവനുമായ ​ഡോ. മാധവൻ കോമത്ത്​ സംസാരിക്കും. മാലിന്യത്തി​ൻ്റെ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന പുവ്വോട് നിവാസികളുടെ ഐക്യദാർഢ്യ റാലിക്ക്​ ശേഷം നടക്കുന്ന പ്രതിഷേധ യോഗം​ അദ്ദേഹം ഉദ്​ഘാടനം ചെയ്യും. 
 വൈകീട്ട്​ നാലര​യോടെ  പുവ്വോട്മസ്​ജിദ്​ പരിസരത്ത്​നിന്ന്​ ആരംഭിക്കുന്ന റാലിയിൽ സ്​ത്രീകളും കുട്ടികളുമടക്കം നിരപതി പേർ പ​ങ്കെടുക്കും. പുഴയാണ്​ ജീവൻ; ദുർഗന്ധക്കമ്പനി നാടിന്​ വേണ്ട’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരത്തിന് ഐക്യദാർഢ്യ റാലി നടത്തുന്നത്. ​  ദുർഗന്ധം കാരണം  ശ്വസിക്കാൻ പോലും കഴിയാത്തതിൻ്റെ ദുരിതം കാണിച്ച്​ കറുത്ത മാസ്​ക്​ ധരിച്ചാണ്​ പ്രദേശവാസികൾ റാലിയിൽ പ​ങ്കെടുക്കുക. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ അമ്പായത്തോട് ഇറച്ചി പാറയിൽ പ്രവർത്തിക്കുന്ന മാലിന്യ പ്ലാൻറിന്​ തൊട്ടടുത്താണ്​ പുവ്വോട്​. പുഴ മലിനമായി, കിണറുകളിലെ വെള്ളത്തിന് രുചിമാറ്റമടക്കം വന്നതോടെ പ്ര ദേശവാസികളിൽ നിരവധി പേർ ശ്വാസ കോശ, ത്വക്ക്​ രോഗികളായി ബുദ്ധിമുട്ടുകയാണ്​. മാലിന്യ പ്ലാൻറിനെതിനെതിരെ അമ്പലമുക്കിൽ നടക്കുന്ന സമരം 18 ദിവസം പിന്നിട്ടിരിക്കുകയാണ്​.

Post a Comment

Previous Post Next Post