കോഴിക്കോട് ജില്ലാ പഞ്ചായത്തും ഇഖ്റഹ് ഹോസ്പിറ്റലും മലബാർ ഗോൾഡും ഈർപ്പോണ മെക് 7 യൂണിറ്റും ചേർന്ന് ഈർപ്പോണയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എ.കെ.കൗസർ മാസ്റ്റർ ഉൽഘാടനം ചെയ്തു. മെക് 7 യൂണിറ്റ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.കെ.മുഹമ്മദ് ഹാജി, ടി.അബ്ഭുറഹിമാൻ ഹാജി, ബഷീർ കെ. (കോ-ഓഡിനേറ്റർ) പി.കെ.സി.അബ്ദുൽ അസ്സിസ്, വി.പി.നിസ്സാർ ,വി.കെ. നിസ്സാർ, മുനീർ.ടി, നാസർ പി.പി, ഇസ്മായിൽ പി, സബീന റഫീഖ് എന്നിവർ സംസാരിച്ചു. ഡോ. ദർശന പരിശോധനക്ക് നേതൃത്വം നൽകി.