താമരശ്ശേരി:ഫ്രഷ് കട്ട് അറവു മാലിന്യ പ്ലാന്റിനെതിരെ ജനകീയ സമര സമിതി നടത്തുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് മുസ്‌ലിം ലീഗും.മുസ്ലീം ലീഗ് താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേത്യത്വത്തിൽ നൂറുക്കണക്കിന് പ്രവർത്തകരാണ് അഭിവാദ്യമർപ്പിച്ച് സമരപ്പന്തലിൽ എത്തിയത്.
ചൂടലമുക്കിൽ നിന്നുമാരംഭിച്ച പ്രകടനം അമ്പലമുക്കിലെ സമരപ്പന്തലിൽ സമാപിച്ചു.
തുടർന്ന നടന്ന ഐക്യദാർഡ്യ സംഗമം മുസ്‌ലിം ലീഗ് സെക്രട്ടേറിയറ്റംഗം വി.എം ഉമ്മർ മാസ്റ്റർ ഉദ് ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തക സമിതിയംഗം സൈനുൽ ആബിദീൻ തങ്ങൾ മുഖ്യപ്രഭാഷണം നട ത്തി സമര സമിതി ചെയർമാൻ ബാബു കുടുക്കിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അഷറഫ് മാസ്റ്റർ, പി എസ് മുഹമ്മദാലി, അഷറഫ് തങ്ങൾ എൻ പി മുഹമ്മദലി മാസ്റ്റർ, പി പി ഗഫൂർ, കെ വി മുഹമ്മദ് പ്രസംഗിച്ചു. പ്രകടനത്തിന് ജെ.ടി അബ്ദുറഹ്‌മാൻ മാസ്റ്റർ, എം.പി സൈദ്,മുഹമ്മദ്‌കുട്ടി തച്ചറക്കൽ,എ.പി ഹംസ മാസ്റ്റർ, ശംസീർ എടവലം, സുബൈർ വെഴുപ്പൂർ, എ.കെ കൗസർ മാസ്റ്റർ, പി.പി ഹാഫിസുറഹിമാൻ, എപി സമദ് റസീന സിയാലി, റഹീം എടക്കണ്ടി നേതൃ ത്വം നൽകി