താമരശ്ശേരി : കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ വന്യജീവി ശല്യത്തിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ താമരശ്ശേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. വാഴമ്പറ്റ പി. നാരായണൻ നായർ നഗറിൽ (താമരശ്ശേരി പി കെ വി മന്ദിരം) നടന്ന സമ്മേളനം സിപിഐ ജില്ലാ കൗൺസിൽ അംഗം ടി എം ശശി ഉദ്ഘാടനം ചെയ്തു. വി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. ജിമ്മി തോമസ് രക്തസാക്ഷി പ്രമേയവും വി റിജേഷ് കുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി ടി എം പൗലോസ് രാഷ്ട്രീയ റിപ്പോർട്ടും ലോക്കൽ സെക്രട്ടറി പി ഉല്ലാസ്കുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സോമൻ പിലാത്തോട്ടം, എ എസ് സുഭീഷ്,രഞ്ജിത്ത് ഈങ്ങാപ്പുഴ എന്നിവർ സംസാരിച്ചു. ഫ്രഷ്കട്ട് കോഴിമാലിന്യ പ്ലാൻ്റിനെതിരെ ജനങ്ങൾ നടത്തി വരുന്ന സമരത്തിന് സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. സെക്രട്ടറിയായി പി ഉല്ലാസ് കുമാറിനെയും അസി. സെക്രട്ടറിയായി ജിമ്മി തോമസിനെയും സമ്മേളനം തിരഞ്ഞെടുത്തു.