താമരശ്ശേരി: അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യക്ക് കോർപ്പറേറ്റ് മെനേജ്മെന്റും സർക്കാരും ഉത്തരവാദികളാണെന്ന് യൂത്ത് കോൺഗ്രസ്സ്.
കുടുംബത്തിന്റെ അഭിപ്രായവും ലഭിച്ച തെളിവുകളും ഇത് സാധൂകരിക്കുന്നുവെന്നും ,
ഒരു സാധാരണ കുടുംബത്തിലെ അധ്യാപികയോട് മനുഷ്യത്വപരമായി പെരുമാറാൻ പോലും കഴിയാത്തത് ലജ്ജിപ്പിക്കുന്നുവെന്നും വിഷയത്തിൽ കോർപ്പറേറ്റ് മാനേജ്മെന്റ് ഒന്നാം പ്രതിയാണ് .
മേനേജ്മെന്റ്കളെ കയറൂരി വിടുകയും അശാസ്ത്രീയ നിയമങ്ങൾ സൃഷ്ടിക്കുന്നത് കൊണ്ട് സർക്കാർ പ്രശ്നത്തിൽ രണ്ടാം പ്രതിയാണ് .ശക്തമായ നടപടികൾ കുറ്റക്കാർക്ക് എതിരെ എടുക്കണം യൂത്ത് കോൺഗ്രസ് അലീന ബെന്നിയുടെ മാതാപിതാക്കൾക്ക് നീതി ഉറപ്പാകും വരെ കൂടെയുണ്ടാവുമെന്നും യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മറ്റി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കാവ്യ വി ആർ പറഞ്ഞു
ജില്ലാ സെക്രട്ടറി എം പി സി ജംഷിദ് അധ്യക്ഷനായി മറ്റു ഭാരവാഹികൾ ആയ വി കെ ഇറാഷ്,അഷ്കർ,രാജേഷ്,ഫിറോസ്,അൻഷാദ് മലയിൽ ,ജിബിൻ മാനുവൽ ജസീർ അലി ,അൻസി അഭിനന്ദ്, അഭിഷേക് എന്നിവർ നേതൃത്വം നൽകി