കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂൾ അധ്യാപികയും കട്ടിപ്പാറ സ്വദേശിയുമായ അലീനയുടെ മരണത്തെക്കുറിച്ച് ജില്ലാ മജിസ്ട്രേറ്റ് തല അന്വേഷണം നടത്തണമെന്ന് രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ ആവശ്യപ്പെട്ടു.
അലീനയുടെ മരണത്തിന് സ്കൂൾ മാനേജ്മെൻറും വിദ്യാഭ്യാസ വകുപ്പ് അധികൃതരുംഒരുപോലെ ഉത്തരവാദികളാണ്.
അലീനയെ പോലെ ആയിരക്കണക്കിന് അധ്യാപകരാണ് ശമ്പളം കിട്ടാതെ കടക്കണിയിൽപ്പെട്ട് ആത്മഹത്യ മുനമ്പിൽ നിൽക്കുന്നത്. ഇതേക്കുറിച്ച് സർക്കാർ ഗൗരവമായി ഇടപെടണം.
സാധാരണ കർഷകനായ പിതാവ് ബെന്നി വൻതുക ബാധ്യത വരുത്തിയാണ് 3 പെൺകുട്ടികളുടെ വിദ്യാഭ്യാസം നടത്തിക്കുന്നത്.
അലീനയുടെ കുടുംബത്തിന് സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിക്കണം. അലീനയുടെ ബന്ധുക്കളെ സലീം മടവൂരും വിവിധ സാമൂഹിക രാഷ്ട്രീയ പ്രതിനിധികളും സന്ദർശിച്ചു. ആർ ജെ ഡി ജില്ലാകമ്മിറ്റി അംഗം പിസി മോയിൻകുട്ടി ജെഡിഎസ് കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് കെ.വി സെബാസ്റ്റ്യൻ, താലൂക്ക് വികസന സമിതി മെമ്പർ സലിം പുല്ലടി, ജെഡിഎസ് നിയോജക മണ്ഡലം സെക്രട്ടറി പി സി അബ്ദുറഹീം തുടങ്ങി നിരവധി പേർ അലീനയുടെ വീട് സന്ദർശിച്ചു.