Trending

എയിഡഡ് സ്കൂൾ അധ്യാപി കയുടെ ആത്മഹത്യ : സർക്കാർ നിസ്സംഗത അവസാനിപ്പിക്കണം-എസ്‌ഡിപിഐ



കൊടുവള്ളി : കോടഞ്ചേരി സെന്റ് ജോസഫ് എൽ.പി.സ്കൂളിലെ അധ്യാപികയും കാട്ടിപ്പാറ സ്വദേശിനിയുമായ അലീന ബെന്നിയുടെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം വേണമെന്ന് എസ്‌ഡിപിഐ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അലീന ബെന്നിയുടെ നിയമനവുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജ്മെന്റ് പണം വാങ്ങിയിട്ടുണ്ടെന്നും വർഷങ്ങളായി മതിയായ ശമ്പളം നൽകാതെ ജോലി ചെയ്യിപ്പിച്ചു എന്നുമുള്ള ആരോപണം അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം . ജില്ലയിൽ നിയമന അംഗീകാരം ലഭിക്കാതെ വർഷങ്ങളായി ജോലി ചെയ്യുന്ന ആയിരക്കണക്കിന് എയിഡഡ് സ്കൂൾ അധ്യാപകരുണ്ട്. ഈ സാഹചര്യത്തിൽ നിയമന അംഗീകാരം നൽകാത്തതടക്കം അധ്യാപകരുടെ പ്രശ്നങ്ങളിൽ ഇടപെടാതെ സംസ്ഥാന സർക്കാറും വിദ്യാഭ്യാസ വകുപ്പും പുലർത്തുന്ന നിസംഗത അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡന്റ് ടി.പി.യുസുഫ് യോഗത്തിൽ അധ്യക്ഷനായി. ഇ.പി.റസാഖ്‌, ആർ.സി.സുബൈർ, ഇ.നാസർ,സിദ്ധീഖ് ഈർപ്പോണ, റസാഖ് കൊന്തളത്ത്, സിദ്ധീഖ് ഒ.എം, കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഹമീദലി കോളിക്കൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post