Trending

എളേറ്റിൽ കോഴിക്കടയിൽ മോഷണം;മോഷ്ടാവിൻ്റെ ദൃശ്യം CCtvയിൽ

 



എളേറ്റിൽ വട്ടോളി പ്രവാസി ചിക്കൻ കടയിൽ ഇന്ന് പുലർച്ചെ 3.30 ന് നടന്ന മോഷണത്തിൻ്റെ ദൃശ്യം CCTV യിൽ പതിഞ്ഞു. എളേറ്റിൽ പ്രവാസി കൂട്ടായ്മയുടെ കീഴിൽ പ്രവർത്തിക്കുന്ന സംരഭമായ പ്രവാസി ചിക്കൻ സ്റ്റാളിൽ നിന്നും 
10000 ൽ അധികം രൂപ നഷ്ടപ്പെട്ടതായി നടത്തിപ്പുകാരനായ ഷമീർ പറഞ്ഞു.

പുലർച്ചെ കോഴി എത്തിക്കുന്ന വണ്ടിക്കാർക്ക് കൈമാറാൻ സൂക്ഷിച്ച തുകയാണ് നഷ്ടപ്പെട്ടത്.

കടയിലെ താക്കോൽ സൂക്ഷിച്ച് വെച്ച സ്ഥലത്തെ കുറിച്ച് അറിയുന്ന ആളാണ് മോഷണം നടത്തിയത് എന്ന് CCtv യിൽ നിന്നും വ്യക്തമാണ്.

കൊടുവള്ളി പോലീസിൽ പരാതി നൽകി.



Post a Comment

Previous Post Next Post