കേന്ദ്ര അവഗണനക്കെതിരെയും വിദ്യാഭ്യാസ രംഗത്തെ കാവി വൽക്കരണത്തിനുമെതിരെ സിപിഐ എം സംഘടിപ്പിക്കുന്ന ഉപരോധ സമരത്തിൻ്റെ പ്രചാരണാർഥം നടത്തുന്ന താമരശേരി ഏരിയാ കാൽനട പ്രചാരണ ജാഥയ്ക്ക് തുടക്കം. കട്ടിപ്പാറയിൽ ബുധനാഴ്ച വൈകിട്ട് സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി കെ മുകുന്ദൻ ജാഥാ ക്യാപ്റ്റൻ ഏരിയാ സെക്രട്ടറി കെ ബാബുവിന് ചെമ്പതാക കൈമാറി ഉദ്ഘാട നം ചെയ്തു. ഏരിയ കമ്മിറ്റിയംഗം സി പി നിസാർ
അധ്യക്ഷനായി. ജാഥാ ക്യാപ്റ്റനെ രക്തഹാരമണിയിച്ചു. എൻ കെ സുരേഷ്, പി കെ ബാബു, കെ കെ അപ്പുകുട്ടി, ടി കെ അരവിന്ദൻ എന്നിവർ സംസാരിച്ചു.കട്ടിപ്പാറ ലോക്കൽ സെക്രട്ടറി നിധീഷ് കല്ലുള്ളത്തോട് സ്വാഗതവും സി.എം അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.
ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ ജമീല ഡെപ്യൂട്ടി ലീഡറും പി കെ ബാബു മാനേജരും എൻ കെ സുരേഷ് പൈലറ്റുമായ ജാഥ 20ന് രാവിലെ 9.30ന് വെസ്റ്റ് കൈതപൊയിൽ നിന്ന് പ്രയാണമാരംഭിക്കും. 18 ലോ ക്കലുകളിലെ സ്വീകരണങ്ങൾക്കു ശേഷം ജാഥ 23ന് വൈകിട്ട് കരുമലയിൽ ടൗണിൽ സമാപിക്കും.
ജാഥാ റൂട്ട് വ്യാഴം
9.30വെസ്റ്റ്കൈതപ്പൊയിൽ,10:30,പഞ്ചായത്ത്ബസാർ,11:30 ഈങ്ങാപ്പുഴ,12 എലോക്കര (വിശ്രമം) 3മലപുറം,4
അമ്പായത്തോട്
5 ചുങ്കം,6 കോരങ്ങാട് (സമാപനം)