പാതി വില തട്ടിപ്പിൽപ്പെട്ട് താമരശ്ശേരി IDC ക്ക് നഷ്ടപ്പെട്ടത് 16778353/- രൂപ. IDC ചെയർമാൻ താമരശ്ശേരി പോലീസിൽ നൽകിയ പരാതിയിലാണ് നഷ്ടപ്പെട്ടതൃകയുടെ കണക്ക് വ്യക്തമാക്കിയത്.
ഉപഭോക്താക്കൾ ഐ ഡി സി വഴി നൽകിയ തുകയാണ് തിരികെ ലഭിക്കാതെ വഞ്ചിക്കപ്പെട്ടത്.
പരാതിയിൽ താമരശ്ശേരി പോലീസ് കേസെടുത്തു.കെ എൻ അനന്തകുമാർ, അനന്തു കൃഷ്ണൻ, ഡോ. ബീനാ സെബാസ്റ്റ്യൻ, ഷീബ സുരേഷ് എന്നിവരെ പ്രതിയാക്കിയാണ് താമരശ്ശേരി പോലീസ് കേസെടുത്തത്.
ലാപ്ടോപ്പ്,തയ്യൽ മെഷീൻ ,സ്കൂട്ടർ, ഹോം അപ്ളയൻസസ് എന്നിവ പകുതി വിലക്ക് നൽകാമെന്ന് വിശ്വസിപ്പിച്ച് പണം കൈപ്പറ്റി തിരികെ നൽകാതെ വഞ്ചിച്ചു എന്ന് കാട്ടി താമരശ്ശേരി IDC (ഇൻ്റിഗ്രേറ്റഡ് ഡവലപ്മെൻ്റ് സെൻ്റെർ) ചെയർമാൻ നിജേഷ് അരവിന്ദ് നൽകിയ പരാതിയിലാണ് കേസെടുത്തത്.