താമരശ്ശേരി: സംസ്ഥാന പാതയിൽ താമരശ്ശേരിക്ക് സമീപം ചുടലമുക്കിൽ വെച്ചാണ് സംഭവം.നിലമ്പൂരിൽ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസ്സിൽ കൂടത്തായിയിൽ നിന്നും കയറിയ കൂടത്തായി അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരുക്കേറ്റത്, ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബസ്സിൻ്റെ ഡോറിലെ ലോക്ക് ഫിറ്റ് ചെയ്തതിലെ അപാകതയാണ് ഡോർ തുറന്നു പോകാൻ കാരണം.
സാധാരണ ലോക്ക് അകത്ത് നിന്നും മുകൾ ഭാഗത്തേക്ക് ഹാൻ്റിൽ നീക്കുമ്പോഴാണ് തുറക്കുക എന്നാൽ ഈ ബസ്സിലെ മുന്നിലെ ഡോർ താഴെക്ക് നീക്കുമ്പോഴാണ് തുക്കുന്നത്. ഇതു മൂലം അബദ്ധത്തിൽ തട്ടിയാൽ പോലും ഡോർ തുറന്നു പോകും,ബസ്സിൻ്റെ ബാക്കിലെ ലോക്ക് ശരിയായ രൂപത്തിലാണ്.
രാവിലെ 8 മണിയോടെയാണ് സംഭവം.
സ്റ്റപ്പിൽ നിൽക്കുകയായിരുന്ന യാത്രക്കാരി ബസ്സ് ചുടലമുക്കിലെ വളവ് തിരിഞപ്പോൾ ഡോറിലേക്ക് ചരിയുകയും ഡോർഹാൻ ഹാൻ്റിലിൽ അബദ്ധത്തിൽ തട്ടിയതിനെ തുടർന്ന് ഡോർ തുറന്ന് തെറിച്ചു വീഴുകയുമായിരുന്നു.