Trending

ഓമശ്ശേരിയിലെ കടയിൽ നിന്നും Loaded Fries കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ.

താമരശ്ശേരി: ഓമശ്ശേരി ബസ് സ്റ്റാൻ്റിന് സമീപത്തെ കടയിൽ നിന്നും LOADED FRIES കഴിച്ച സഹോദരിമാരെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകീട്ട് അഞ്ചരമണിയോടെയായിരുന്നു ഓമശ്ശേരിയിൽ എത്തിയ താമരശ്ശേരി കാരാടി സ്വദേശികളായ സഹോദരിമാർ കടയിൽക്കയറി Loaded Fries കഴിച്ചത്, ഇതിനൊപ്പം മയോണിസും, സോസും കഴിച്ചിരുന്നതായി ഇരുവരും പറഞ്ഞു. ഏഴു മണിയോടെയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്.

ഭക്ഷ്യവിഷബാധയാണ് ദേഹാസ്വസ്ഥ്യത്തിന് കാരണമായതെന്ന് ഇവർ പറഞ്ഞു, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.

Post a Comment

Previous Post Next Post