Trending

വിദ്യാർത്ഥികളെ വീടുകളിലാക്കാൻ പോയ സ്‌കൂൾ ബസ് മറിഞ്ഞു; ഒൻപത് വിദ്യാർത്ഥികളടക്കം 10 പേർക്ക് പരുക്ക്





ഓമശ്ശേരി പുത്തൂരിൽ സ്കൂൾ വാൻ മറിഞ്ഞു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മാനിപുരം എ യു പി സ്കൂളിന്റെ വാനാണ് മറിഞ്ഞത്. സ്‌കൂൾ വിട്ട ശേഷം വിദ്യാർത്ഥികളെ വീടുകളിലേക്ക് ആക്കാനായി പോയതായിരുന്നു. ഒൻപത് വിദ്യാർഥികളും സ്‌കൂൾ ബസ് ഓടിച്ചിരുന്ന ഡ്രൈവറുമായിരുന്നു വണ്ടിയിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഏതാനും പേർക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Post a Comment

Previous Post Next Post