താമരശ്ശേരി:
പരപ്പൻപൊയിൽ രാരോത്ത് ജി എം എച്ച് സ്കൂൾ നവീകരണത്തിന് സ്ഥലമേറ്റടുപ്പിനായി പണം സമാഹരിക്കാൻ ജൂൺ 17 ന് ജനകീയ ബിരിയാണി ചലഞ്ച് നടത്താൻ തീരുമാനിച്ചു .
ഇതിനായി സ്കൂൾ ടീച്ചേഴ്സ് ,പി ടി എ ,ജനപ്രതിനിധികൾ , നാട്ടുകാർ അടങ്ങിയ 101 അംഗ കമ്മറ്റി രൂപീകരിച്ചു. ചെയർമാനായി പഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദൻ ,ജന: കൺവീനർ പി സി അബ്ദുൽ അസീസ് , ട്രഷറർ എ പി ഉസൈൻ തുടങ്ങിവരെ തിരഞ്ഞെടുത്തു. ജെ ടി അബ്ദുറഹിമാൻ, എം ടി അയൂബ് ഖാൻ , വി ടി അബ്ദുറഹിമാൻ മാസ്റ്റർ, എം പി അബൂബക്കർ മാസ്റ്റർ,കെ പി കൃഷ്ണൻ, എം പി സി ജംഷിദ്, എ സി ഗഫൂർ,കെ പി അശോകൻ ,റംല ,നൂറുദ്ദീൻ മാസ്റ്റർ, സൈദ് ഉമ്മർ,എ സി രവികുമാർ, മുഹമ്മദ് കുട്ടി തച്ചറക്കൽ , പി കെ മുജീബ്, ഉസ്മാൻ മാസ്റ്റർ അജീഷ്, സി കെ അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.