Trending

താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2025 - 26 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു




പശ്ചാത്തല മേഖലകളുടെ വികസനത്തിനും ,ഭവന നിർമ്മാണത്തിനും ഐ ടി മേഖലക്കും,യുവജന - കായിക രംഗത്തിനും ഊന്നൽ നൽകി താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2025 - 26 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു.40,49,86,880 രൂപ വരവും 39,01,50,600 രൂപ ചെലവും 1,48,36,280 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബഡ്ജറ്റിന് ഭരണസമിതി ഐക്യഖണ്ഡേനെ അംഗീകാരം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ അധ്യക്ഷനായ യോഗത്തിൽ വൈസ് പ്രസിഡണ്ട് സൗദ ബീവി ബജറ്റ് അവതരിപ്പിച്ചു.

സ്ത്രീ -ശിശുക്ഷേമം, വയോജന ക്ഷേമം,പട്ടിക ജാതി - പട്ടിക വർഗ്ഗ ക്ഷേമം, ക്ഷീര വികസനം, തെരുവ് വിളക്കുകൾ സ്ഥാപിക്കൽ, സമ്പൂർണ്ണ കുടിവെള്ള വിതരണം, മത്സ്യ കൃഷി, മണ്ണ് ജല സംരക്ഷണം, പ്രകൃതി സംരക്ഷണം,ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കൽ, കാർഷിക മേഖല, ശ്മശാനം,വീട് റിപ്പയറിംഗ് തുടങ്ങി എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് സമഗ്രമായ വികസനം ലക്ഷ്യമിട്ടുള്ളതാണ് ഈ ബജറ്റ്. യോഗത്തിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ജോസഫ് മാത്യു, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജിത കെ ,ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, സെക്രട്ടറി ഫവാസ് ഷമീം തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post