Trending

കലക്ടറുടെ ഉത്തരവിന് പുല്ലുവില; 4 ദിവസമായി കടകളിൽ നിന്നും ഫ്രഷ് ക്കട്ട് മാലിന്യം ശേഖരിക്കുന്നില്ല, പറമ്പിൽ കുഴിച്ചുമൂടാനായി എത്തിച്ച മാലിന്യവണ്ടി നാട്ടുകാർ തടഞ്ഞു.





താമരശ്ശേരി: കോഴിക്കടകളിൽ നിന്നും മാലിന്യം അതാത് ദിവസം ഫ്രഷ് ആയി തന്നെ ശേഖരിക്കണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവിന് പുല്ലുവില കൽപ്പിക്കാതെ ഫ്രഷ് ക്കട്ട്. താമരശ്ശേരി പട്ടണത്തിലെ കടകളിൽ നിന്നും 4 ദിവസമായി മാലിന്യം ശേഖരിക്കുന്നില്ലെന്ന് വ്യാപാരികൾ.ഫ്രഷ് ക്കട്ടിന് കുത്തക അവകാശം നൽകിയതിനാൽ മറ്റാരും മാലിന്യം ശേഖരിക്കാൻ എത്തുന്നുമില്ല.

കോഴിക്കടകളിൽ ഫ്രീസർ വേണമെന്ന ഉത്തരവ് കടക്കാരും നടപ്പിലാക്കിയിട്ടില്ല.

ഇതു മൂലം കടകളിൽ ചാക്കുകളിൽ കെട്ടിവെച്ച മാലിന്യത്തിൽ നിന്നും ദുർഗന്ധമുയർന്ന് യാത്രക്കാരും, സമീപങ്ങളിലെ കടക്കാരും മൂക്കുപൊത്തിയാണ് നടക്കുന്നത്.

തങ്ങളുടെ ഫാക്ടറിയുടെ ശേഷി 30 ടൺ ആണെന്നും എന്നാൽ ജില്ലയിൽ നിന്നും 30 ടൺ മാലിന്യം ലഭിക്കുന്നില്ലെന്നും, അതിനാൽ മറ്റ് മാലിന്യ സംസ്കരണ ഫാക്ടറികൾക്ക് അനുമതി നൽകരുതെന്നും കാണിച്ച് ഫ്രഷ് കട്ട് മാനേജ്മെൻറ് ഹൈക്കോടതിയിൽ പോയി ഉത്തരവ് സംഭാദിച്ചതിനാൽ ജില്ലയിൽ പുതിയ ഫാക്ടറിക്ക് അനുമതിയും ലഭിക്കില്ല.

എന്നാൽ ജല്ലയിൽ പ്രതിദിനം 150 ടണ്ണോളം കോഴി അറവ് മാലിന്യമാണ് ഉണ്ടാവുന്നത്.
ഇതെല്ലാം ശേഖരിക്കുന്നത് ഫ്രഷ് ക്കട്ട് മാത്രമാണ്, ഫാക്ടറിയിൽ നിന്നും ഉയരുന്ന ദുർഗന്ധത്തിന് പരിഹാരം കണ്ടില്ലെങ്കിൽ അടുത്ത 31 ന് ശേഷം ലൈസൻസ് പുതുക്കി നൽകില്ലായെന്ന് കിടപ്പാറ പഞ്ചായത്ത് ഭരണസമിതി തീരുമാനം എടുത്തിട്ടുണ്ട്.
ഈ സാഹചര്യത്തില്ലാണ് കടകളിൽ നിന്നും മാലിന്യം എടുക്കാതെ ഫാക്ടറിയിൽ എത്തുന്ന മാലിന്യത്തിൻ്റെ അളവ് കുറക്കുന്നത്.

ഇതു മൂലം ഇറച്ചിക്കടകളിൽ ദുർഗന്ധം പരക്കുകയാണ്.
അതേ സമയം  ഇരൂട് ഭാഗത്ത് കുഴിയിൽ കുഴിച്ചുമൂടാനായി എത്തിച്ച മലിന്യം നിറച്ച   വാൻ നാട്ടുകാർ തടഞ്ഞിട്ടിരിക്കുകയാണ്,

ജില്ല ഭരണകൂടവുമായി ബന്ധപ്പെട്ട യുദ്യാഗസ്ഥർ സ്ഥലത്ത് എത്തിയ ശേഷം മാത്രമേ വാഹനം വിട്ടു നൽകുകയുള്ളൂ എന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post