Trending

നിര്‍ത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നു; അന്വേഷണം








​കോഴിക്കോട് നിര്‍ത്തിയിട്ട കാറില്‍ നിന്ന്  40 ലക്ഷം രൂപ കവര്‍ന്നതായി പരാതി. പൂവാട്ടുപറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ഗ്ലാസ് തകര്‍ത്താണ് കവര്‍ച്ച. ആനക്കുഴിക്കര സ്വദേശി റഹീസിന്‍റെ പണമാണ് നഷ്ട്ടമായത്. പണം കാർഡ്ബോർഡ് കവറിലാക്കി ചാക്കില്‍ കെട്ടിയാണ് കാറില്‍ സൂക്ഷിച്ചിരുന്നതെന്ന് റഹീസ്. 

ബൈക്കിലെത്തിയ രണ്ടംഗ സംഘം പണമടങ്ങിയ ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. റഈസിന്‍റ ഭാര്യാപിതാവ് നല്‍കിയ പണവും മറ്റൊരിടത്തുനിന്ന് ലഭിച്ച പണവും ഒന്നിച്ച് സൂക്ഷിരുന്നതാണെന്നാണ് റഹീസ് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ പണത്തിന്‍റെ ഉറവിടം സംബന്ധിച്ചും ഇത്രയും തുക ഉണ്ടായിരുന്നോയെന്ന കാര്യത്തിലും പൊലീസിന് സംശയമുണ്ട്. മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post