കരിപ്പൂരിൽ പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നര കിലോ എംഡി എം എ പിടികൂടി. കരിപ്പൂർ സ്വദേശി ആഷിഖ് എന്നയാളുടെ വീട്ടിൽ നിന്നാണ് എംഡി എം എ പിടികൂടിയത്.മലപ്പുറം പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. ആഷിഖ് നിലവിൽ മട്ടാഞ്ചേരി പോലീസിൻ്റെ കസ്റ്റഡിയിലാണ്, മട്ടാഞ്ചേരിയിൽ എംഡി എംഎ യും കഞ്ചാവും കടത്തിയ കേസിൽ ആഷിഖ് അടക്കം ആറുപേർ പ്രതികളാണ്. വിദേശത്ത് നിന്നും പാർസലായാണ് വീട്ടിൽ മയക്കുമരുന്ന് എത്തിച്ചത്.സംസ്ഥാനത്ത് ഇതുവരെ പിടികൂടിയ ഉന്നത അളവിലുള്ള കേസുകളിൽ ഒന്നാണിത്.
കരിപ്പൂരിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് ഒന്നര കിലോഗ്രാം എംഡി എം എ.
byWeb Desk
•
0