താമരശ്ശേരി: സാമൂഹിക ഐക്യവും സമാധാനവുമാണ് റമസാൻ നൽകുന്ന സന്ദേശമെന്ന് കോഴിക്കോട് ലുലു മസ്ജിദ് ഇമാം ശിഹാബുദ്ധീൻ ഇബ്നു ഹംസ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി താമരശ്ശേരി ഏരിയ താമരശ്ശേരി ഐഡിയൽ സെൻ്ററിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ഏത് കാലഘട്ടത്തിലും സാമൂഹിക ഐക്യവും പരസ്പര ബന്ധങ്ങളും നാടിന്റെ സമാധാനത്തിന് തുണയേകുന്നതാണെന്നും സമൂഹത്തിന് ഉപകാരപ്പെടുന്ന കാര്യങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുക എനുള്ളതും റമദാൻ പകർന്ന് നൽകുന്ന സന്ദേമാണ്. ഏരിയ പ്രസിഡൻ്റ് ഒമർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മുൻ എംഎൽഎ വി .എം ഉമ്മർ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഷ്റഫ് മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജോസഫ് മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ പി.മുസ്തഫ, എം വി.യൂവേഷ്, ജെ.ടി.അബ്ദുറഹിമാൻ,ജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.മൊയീനുദ്ധീൻ കെ.എഎസ്, സൈനുൽ ആബിദീൻ തങ്ങൾ,സന്ദീപ് മാടത്തിൽ, പി.ഉല്ലാസ് കുമാർ, കെ.വി.. മുഹമ്മദ്, വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് പ്രസിഡൻ്റ് പി.സി.അഷ്റഫ്, ടി - ആർ ഓമനക്കുട്ടൻ, ഗിരീഷ് ജോൺ, ഡോ.കെ.പി.അബ്ദുൽ റഷീദ്, എ.കെ.അബ്ബാസ്, വി.കെ.അഷ്റഫ്, സുഭീഷ്.എസ് ,സലീം കാരാടി,വി.കെ എ കബീർ
പി സി.അബ്ദുൽ റഹീം, റെജി ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.എം.എ യൂസുഫ് ഹാജി സ്വാഗതവും പി.കെ.ഇബ്രാഹിം നന്ദിയും പറഞ്ഞു.