Trending

ആശാവർക്കർമാർക്ക് ഐക്യദാർഢ്യം; താമരശ്ശേരിയിലും, പെരുമ്പള്ളിയിലും ആശാദീപം തെളിയിച്ചു.





താമരശ്ശേരി : അതിജീവനത്തിന് വേണ്ടി ആഴ്ചകളായി സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബിജെപി താമരശ്ശേരിയിലും, പെരുമ്പള്ളിയിലും ആശാദീപം തെളിയിച്ചു.


 താമരശ്ശേരി നോർത്ത് ഏരിയ കമ്മിറ്റി നേതൃത്വത്തിൽ താമരശ്ശേരിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
തുടർന്ന് ആശാദീപം തെളിയിച്ച് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

പരിപാടി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി ഉദ്ഘാടനം ചെയ്തു.
ആശാവർക്കർമാരുടെ സേവന വേതന
വ്യവസ്ഥകൾ കാലോചിതമായി പരിഷ്കരിക്കാൻ ഇടതുസർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം
ആവശ്യപ്പെട്ടു.
ഇടതുപക്ഷസഹയാത്രികരായ പി എസ് സി അംഗങ്ങൾക്ക് ലക്ഷങ്ങൾ പ്രതിമാസ വേതനം നൽകുന്ന പിണറായി സർക്കാർ തുച്ഛമായ വേതനം മാത്രം കൈപ്പറ്റുന്ന ആശാവർക്കർമാർ അതിജീവനത്തിനു വേണ്ടി നടത്തുന്ന സമരത്തെ അവഹേളിക്കുന്നത് പാവപ്പെട്ട ജനങ്ങളോടുള്ള അവഹേളനമാണ്.

എ.കെ.ബബീഷ് അധ്യക്ഷത വഹിച്ചു.

കെ.പി.രമേശൻ, വത്സൻ മേടോത്ത്,എൻ പി വിജയൻ,
ബിൽജു രാമദേശം, ,
കെ സി രാമചന്ദ്രൻ, സന്തോഷ് .സി .കെ, നിധിൻ . കെ . പി പ്രസംഗിച്ചു.

അശോകൻ അമ്പലമുക്ക്, സുധീഷ്. കെ പി, ലിനീഷ് ബാബു, അച്യുതൻ.ഐ . കെ,
രഷി ചുങ്കം നേതൃത്വം നൽകി.


ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് BJP പെരുമ്പള്ളിയിൽ ആശാദീപം തെളിയിച്ചു.

പുതുപ്പാടി : ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആശാവർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് കൊണ്ട് BJP തിരുവമ്പാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയ കേന്ദ്രങ്ങളിൽ നടത്തുന്ന സമരത്തിൻ്റെ ഭാഗമായി പുതുപ്പാടി പഞ്ചായത്തിലെ പെരുമ്പള്ളി അങ്ങാടിയിൽ ആശാദീപം തെളിയിക്കൽ സംഘടിപ്പിച്ചു.
യുവമോർച്ച മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പുതിയോട്ടിൽ അദ്ധ്യക്ഷത വഹിച്ച പരിപാടി BJP തിരുവമ്പാടി മണ്ഡലം ജന.സിക്രട്ടറി ടി.പി. അനന്തനാരായണൻ ഉദ്ഘാടനം ചെയ്തു.
BJP ഈങ്ങാപ്പുഴ ഏരിയ പ്രസിഡണ്ട് പി.മനോജ് സ്വാഗതവും രാഹുൽ ബാബു നന്ദിയും പറഞ്ഞു. മണ്ഡലം സിക്രട്ടറി ശ്രീമതി.വിജയകുമാരി,
യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു വെള്ളിലാട്ടുപൊയിൽ, സുരേന്ദ്രൻ കരുവൻകാവിൽ, രാജേഷ് കെ പി , വിനോദ് മലപുറം, അമൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post