പുതുപ്പാടി.
മദ്യം, മയക്കു മരുന്ന് എന്നിവയുടെ വ്യാപനവും തുടർക്കഥയായി കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും പുതുപ്പാടി എന്ന ഗ്രാമ പ്രദേശത്തെ കേരളത്തിലെ അറിയപ്പെടുന്ന പ്രദേശമാക്കിമാറ്റി. നിരന്തരമായ അക്രമണങ്ങളും, വലിയ ശതമാനം യുവാക്കളും ലഹരിക്കടിപ്പെടുന്നതും ഈ നാടിനെ ആകെ വലച്ചിരിക്കയാണ്. ഈ സാഹചര്യത്തിൽ പുതിപ്പാടിയിൽ ഒരു പോലീസ് സ്റ്റേഷൻ അനുവദിക്കണമെന്ന് ഈങ്ങാപ്പുഴ ചേർന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുതുപ്പാടി യൂണിറ്റ് സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു.നാടിനെ മുച്ചൂടും നശിപ്പിക്കുന്ന, യുവ ജനങ്ങളെ വഴിതെറ്റിച്ച് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന മയക്കു മരുന്ന് വിപത്തിനെ നേരിടുന്നതിന്,കുന്നും മലകളും ചുരവും ഒഴിഞ്ഞിടങ്ങളും മയക്കുമരുന്ന് വിൽപ്പനക്കാർക്കും ഉപയോഗിക്കുന്നവർക്കും ഏറ്റവും സൗകര്യമായതുകൊണ്ടുതന്നെ,ഈ വിപത്തിനെ നേരിടുന്നതിനായി പുതുപ്പാടിയിൽ ഒരു പോലീസ് സ്റ്റേഷൻ വരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികളായി കെ ശശീന്ദ്രൻ, എ പി ബഷീർ, കെ കെ അനിൽ കുമാർ,ബഷീർ അടിവാരം, ശ്യാം കുമാർ ഇ, സി കെ അശോകൻ മാസ്റ്റർ എന്നിവരെ തിരഞ്ഞെടുത്തു.