പുതുപ്പാടി'' നാടുകളെ ലഹരികളിൽ നിന്നും മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ മഹല്ല് കമ്മിറ്റിയുടെ ക്യാമ്പയിന് തുടക്കം കുറിച്ച് കൊണ്ട് ബഹുജന റാലി നടത്തി പെരുമ്പള്ളി മഹല്ല് ശ്രദ്ധേയമായി നൂറ് കണക്കിന് യുവാക്കളെ അണിനിരത്തിയ റാലി താമരശ്ശേരി പ്രിൻസിപ്പൾ സബ് ഇൻസ്പെകടർ ആർ.പി ബിജു ഉദ്ഘാടനം ചെയ്തു.
മഹല്ല് ഖത്തീബ് മുഹമ്മദ് സുഹൈൽ നിസാമി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു
മഹല്ല് പ്രസിഡണ്ട് മല മുഹമ്മദ് ' മേലേടത്ത് അബ്ദുറഹിമാൻ, വാർഡ് മെമ്പർ എം.കെ ജാസിൽ , ബഷീർ പൂക്കോട്, പി.കെ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
മഹല്ല് സിക്രട്ടറി പി.എം ഉമർ മുസ്ലിയാർ നന്ദി പറഞ്ഞു