താമരശ്ശേരി: ഈങ്ങാപ്പുഴ ഷിബിലവധക്കേസ് പ്രതി യാസിറിനെ വീണ്ടും ജയിലിലേക്ക് അയച്ചു.
പോലീസ് കസ്റ്റഡിയിൽ വാങ്ങിയ യാസിറിൻ്റെ ചോദ്യം ചെയ്യലും, തെളിവെടുപ്പും പൂർത്തിയായതിനാലാണ് കോടതിയിൽ ഹാജരാക്കി വീണ്ടും ജില്ലാ ജയിലിലേക്ക് അയച്ചത്,
യാസിറിനെ കസ്റ്റഡി കാലാവധിയ്ക്ക് മുമ്പെ താമരശ്ശേരി പോലിസ് ഇന്ന് വൈകിട്ട് കോടതിയിൽ തിരികെ ഹാജരാക്കുകയായിരുന്നു.
സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കൊലപാതകം നടന്ന വീട്ടിൽ തെളിവെടുപ്പ് നടത്തിയില്ല.