Trending

ക്യൂവില്‍ ആളുണ്ടോ, മദ്യം നല്‍കണം; ഔട്ട്​ലെറ്റ് മാനേജര്‍മാര്‍ക്ക് നിര്‍ദേശവുമായി ബവ്കോ


രാത്രി 9 മണി കഴിഞ്ഞാലും മദ്യം വാങ്ങാൻ എത്തിയ ആൾ ക്യൂവിൽ ആണെങ്കിൽ മദ്യം നൽകണമെന്നാണ് ഔട്ട്​ലെറ്റ് മാനേജർമാർക്ക് ബെവ്‌കോയുടെ പുതിയ നിർദേശം. നിലവിൽ രാവിലെ 10 മുതൽ 9 മണി വരെയാണ് ഔട്ട്ലെറ്റുകളുടെ പ്രവർത്തന സമയം.

 വരിയിൽ അവസാനം നിൽക്കുന്ന ആളുകൾക്ക് വരെ മദ്യം നല്‍കണം. ഇതിനു ശേഷമേ ഔട്ട്‌ലെറ്റ് അടയ്ക്കാവൂ എന്നും ഉത്തരവില്‍ പറയുന്നു. ഉത്തരവ് ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.

പ്രതീക്ഷയോടെ ഔട്ട്​ലെറ്റുകൾ മുന്നിലേക്ക് എത്തുന്ന വരെ നിരാശരായി മടക്കരുത് എന്നാണ് ഔട്ട്​ലെറ്റ് മാനേജർ മാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സമയം 9 ഒമ്പത് ആയതുകൊണ്ട് ഷട്ടർ അങ്ങനെ അടക്കേണ്ടെന്നും വരിയിൽ അവസാനം നിൽക്കുന്ന ആളുകൾക്ക് വരെ മദ്യം നൽകിയ ശേഷം മാത്രമേ അടയ്ക്കാവു എന്നുമാണ് ഉത്തരവിൽ വിശദമാക്കുന്നത്.

സംസ്ഥാനത്തെ എല്ലാ ബെവ്‌കോ ഔട്ട്​ലെറ്റുകളിലും ഉത്തരവ് ബാധകമാണ്. നിലവിൽ 10 മുതൽ 9 വരെയാണ് ബവ്‌കോ ഔട്ട്​ലെറ്റുകളുടെ പ്രവർത്തന സമയം. എന്നാൽ ഷോപ്പ് ഇൻസെന്റീവ് വർദ്ധിപ്പിക്കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം ഇതുവരെയും കോർപ്പറേഷൻ അംഗീകരിച്ചിട്ടില്ല. ഇതിനിടയിലാണ് പ്രവർത്തന സമയത്തിലെ പുതിയ പരിഷ്കാരം കൊണ്ടുവന്നിരിക്കുന്നത്. സാദാ ഔട്ട്​ലെറ്റുകൾക്ക് പുറമേ പ്രീമിയം ഔട്ട്​ലെറ്റുകൾക്കും നിലവിലെ ഉത്തരവ് ബാധകമാണ്. ഉപഭോക്താക്കൾ എത്തുമ്പോൾ പലപ്പോഴും സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി മദ്യം ലഭിക്കാത്തവരുടെ എണ്ണം കൂടുന്നു എന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ ക്രമീകരണം എന്നാണ് ബവ്ക്കോയുടെ വിശദീകരണം.

Post a Comment

Previous Post Next Post