ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്ത് പതിനെട്ടാം വാർഡിലെ ലക്ഷം വീട് നിവാസികൾ കഴിഞ്ഞ 15 ദിവസമായി കുടിവെള്ളം ഇല്ലാതെ ദുരിതമനുഭവിക്കുന്നതിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തി.
പ്രദേശവാസികൾ നിരവധി തവണ പുതുപ്പാടിഗ്രാമപഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടിട്ടും പഞ്ചായത്തോ, വാർഡ് മെമ്പറോ യാതൊരു ഇടപെടലും നടത്താതെ അനങ്ങാപ്പാറ സമീപനം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഗ്രാമ പഞ്ചായത്ത് മുൻപിൽ ചെമ്പും പാത്രവുമായി വനാണ് പ്രതിഷേധ സമരം നടത്തിയത്.
ഇന്ന്
തന്നെ കുടിവെള്ളം എത്തിക്കുമെന്ന പഞ്ചായത്തിന്റെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു. DYFi നേതാവും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ രാകേഷ് പി. ആർ സമരം ഉദ്ഘാടനം ചെയ്തു. സാലിഫ്. കെ. എ അദ്ധ്യക്ഷനായി .കുടിവെള്ളം
എത്തിക്കാൻ അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ DYFi ശക്തമായ സമരം
ഏറ്റെടുക്കും