താമരശ്ശേരി : സുരക്ഷിത തൊഴിൽ, കാലാനുസൃത ശമ്പളം, ശാന്തമായ തൊഴിലിടം എന്നീ മുദ്രാവാക്യമുയർത്തി കേരള സ്റ്റേറ്റ് എംപ്ലോയ്സ് യൂണിയൻ (എഐടിയുസി) മലബാർ മേഖല ജാഥയ്ക് താമരശ്ശേരിയിൽ സ്വീകരണം നൽകി. കെഎസ്ആർടിസി താമരശ്ശേരി ഡിപ്പോയിൽ നൽകിയ സ്വീകരണ യോഗം എഐടിയുസി ജില്ലാ വൈസ് പ്രസിഡണ്ട് കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു. കെ വി സജിത്ത് അധ്യക്ഷത വഹിച്ചു. കെഎസ്ടിഇയു സംസ്ഥാന ജനറൽ സെക്രട്ടറി എം ജി രാഹുൽ, ജാഥാംഗം കെ സാനു, സി ഷാജു, പി ടി സിഗഫൂർ, ജാഥാ ക്യാപ്ടൻ കെ മനോജ് കുമാർ എന്നിവർ സംസാരിച്ചു. പി സി തോമസ്, സോമൻ പിലാത്തോട്ടം, ഹമീദ് ചേളാരി, കെ സോമൻ, പി ഉല്ലാസ്കുമാർ, സുബീഷ് പ്ലാപ്പറ്റ, പി സി ഗിരിജ തുടങ്ങിയവർ സംബന്ധിച്ചു.
കെഎസ്ടിഇയു (എഐടിയുസി) മലബാർ മേഖല ജാഥയക് താമരശ്ശേരിയിൽ സ്വീകരണം നൽകി.
byWeb Desk
•
0