താമരശ്ശേരി : കേന്ദ്രം കേരളത്തോട് കാണിക്കുന്ന ശത്രുതാപരമായ അവഗണനക്കെതിരെ എൽഡിഎഫ് കൊടുവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ടെലഫോൺ എക്സേഞ്ചിലേക്ക് മാർച്ചും ധർണയും നടത്തി. ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി വി കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. ഒ.പി.ഐ കോയ അധ്യക്ഷത വഹിച്ചു. കെ ബാബു, ചൂലൂർ നാരായണൻ, സി.പി നാസർകോയ തങ്ങൾ, അഡ്വ. നിഷാന്ത് ജോസ്, പി.ടി. അസൈൻ, ടി പി അബ്ദുറഹിമാൻ, കെ കെ അബ്ദുള്ള, ആർ പി ഭാസ്കരൻ, കെ.ഇ എൻ ചന്ദ്രൻ, പി.സി തോമസ് എന്നിവർ സംസാരിച്ചു.