Trending

ചമലിൽ ജേഷ്ഠൻ്റെ വെട്ടേറ്റ് അനുജന് പരുക്ക് .




താമരശ്ശേരി: ചമൽ അംബേദ്കർ നഗറിൽ താമസിക്കും അഭിനന്ദ്‌ (23)നാണ് തലക്ക് വെട്ടേറ്റത്.

ലഹരിക്കടിമയായ  സഹോദരൻ അർജുനാണ് വെട്ടിയത്.
വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ്  വെട്ടിയത്. അയൽവാസിയായ സ്ത്രീയെ ചീത്ത പറയുന്നത് തടഞപ്പോഴായിരുന്നു ആക്രമം.

ലഹരിക്കടിമയായ സഹോദരനെ ലഹരി മുക്ത കേന്ദ്രത്തിൽ അയച്ചതിൻ്റെ പ്രതികാരമായിട്ടാണ്  വീട്ടിൽ വെച്ച് വെട്ടിയതെന്ന് ബന്ധുക്കൾ പറഞ്ഞു, രണ്ടു പേരും ഒരേ വീട്ടിലാണ് താമസം.


വെട്ടേറ്റ അഭിനന്ദ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി, വൈകുന്നേരം 5.15 ഓടെയായിരുന്നു ആക്രമം.

ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതി തറയിൽ നിന്നും എടുത്തു കൊണ്ടുപോയ വാൾ ഉപയോഗിച്ചാണ് വെട്ടിയത്. അഭിനന്ദിൻ്റെ തലക്ക് 6 സ്റ്റിച്ചുകളുണ്ട്, പരുക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post