താമരശ്ശേരി പോലീസും, റവന്യു അധികൃതരും,ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും
കോടഞ്ചേരി ,ഓമശ്ശേരി, താമരശ്ശേരി, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡൻ്റുമാരും സ്ഥലത്തെത്തി.
ആളൊഴിഞ ഭാഗത്ത് കുഴികൾ എടുത്ത് നിക്ഷേപ ക്കുന്ന മാലിന്യം സമീപത്തെ തോടിലേക്ക് ഒഴുകിയെത്തി ഇരുതുള്ളി പുഴയിൽ എത്തുകയും പുഴ മലിനമാവുകയും ചെയ്യുന്നതായി പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു.
താമരശ്ശേരി തഹസിൽദാർ ബാലരാജൻ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, താമരശ്ശേരി പോലീസ്, തുടങ്ങിയവരും സമരസമിതി പ്രവർത്തകരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.
ഫ്രഷ് ട്ടിൽ നിന്നും മുമ്പും മാലിന്യം ഇവിടെ എത്തിച്ച് തള്ളിയിരുന്നെന്ന് തഹസിൽദാറുടെ ചോദ്യം ചെയ്യലിൽ ലോറി ഡ്രൈവർ സമ്മതിച്ചു.