Trending

ബാലുശ്ശേരി പനായിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു









ബാലുശ്ശേരി പനായിയിൽ മകൻ്റെ വെട്ടെറ്റ് അച്ഛൻ മരിച്ചു. ചാണോറ അശോകനാ(71)ണ് മകൻ്റെ വെട്ടേറ്റ് മരിച്ചത്. പ്രതിയായ മകൻ സുധീഷ് പോലീസ്‌ പിടിയിൽ.

...............................


 അശോകൻ്റെ മറ്റൊരു മകൻ 2015ൽ തൻ്റെ മാതാവിനെ വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തിരുന്നു.

  
2015ലെ വാർത്ത താഴെ


ബാലുശ്ശേരി അമ്മയെയും മകനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാലുശേരിക്കടുത്ത പനായി ചാണോറ അശോകന്റെ ഭാര്യ ശോഭന (53) മകന്‍ സുമേഷ്‌ (28) എന്നിവരെയാണ്‌ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. വീട്ടില്‍ ആള്‍പെരുമാറ്റമില്ലാത്തതിനെ തുടര്‍ന്ന്‌ ഇന്ന്‌ കാലത്ത്‌ അയല്‍വാസികള്‍ സംശയം തോന്നി വീടിന്റെ വാതില്‍ ബലംപ്രയോഗിച്ച്‌ തുറന്നപ്പോള്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തുകായായിരുന്നു. ഉടനെ ബാലുശ്ശേരി പോലീസില്‍ വിവരമറിയിച്ചു. 
                 ജോലി ആവശ്യാര്‍ത്ഥം കോഴിക്കോട്‌ സെക്യൂരിറ്റി ജോലിക്ക്‌ പോകുന്ന അശോകന്‍ രണ്ട്‌ മൂന്ന്‌ ദിവസംകൂടുമ്പോഴേ വീട്ടില്‍ വരാറുള്ളൂ. മരണപ്പെട്ട സുമേഷ്‌ മദ്യത്തിനും മയക്കുമരുന്നിനും അടിമയും ജേഷ്‌ടന്‍ സുധീഷ്‌ മാനസീക രോഗത്തിനുള്ള മരുന്ന്‌ കഴിക്കാറുള്ളതായും അിറയുന്നു. 
              സാധാരണ തൊഴിലുറുപ്പ്‌ ജോലിക്ക്‌ പൊയ്‌ക്കൊണ്ടിരുന്ന ശോഭയെ കാണാഞ്ഞ്‌ കൂടെയുള്ളവര്‍ ഫോണിലേക്ക്‌ വിളിച്ചുനോക്കിയെങ്കിലും സ്വിച്ച്‌ ഓഫ്‌ ആയിരുന്നു. തിങ്കളാഴ്‌ച്‌ രാവിലെ മുതല്‍ മരണപ്പെട്ട സുമേഷ്‌ വീടിന്‌ ചുറ്റും അസ്വസ്ഥനായി നടക്കുന്നത്‌ അയല്‍വാസികള്‍ കണ്ടിരുന്നു. ഇതിനിടയ്‌ക്ക്‌ വീട്ടിലേക്ക കയറി വന്ന ജോഷ്ടനെ ഭീഷണിപ്പെടുത്തി സുമേഷ്‌ തിരിച്ചയച്ചു. സുമേഷ്‌ നിരന്തരം അമ്മയെ ഉപദ്രവിക്കാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു. ശോഭയുടെ മൃതദേഹം തറയിലും സുമേഷിന്റെത്‌ കട്ടിലിലുമായാണ്‌ കാണപ്പെട്ടത്‌. 
              ശോഭനയുടെ മരണം മണിക്കൂറുകള്‍ക്ക്‌ മുമ്പെ നടന്നതായും ശരീരത്ത്‌ മര്‍ദ്ദത്തിന്റെ പാടുകളുള്ളതായും പാലീസ്‌ പറഞ്ഞു. മര്‍ദ്ദനത്തിലോ മറ്റോ പരിക്ക്‌ പറ്റി മരണപ്പെട്ടതായിരിക്കാമെന്നും അതിന്‌ ശേഷം വിഷം കഴിച്ച്‌ സുമേഷ്‌ ആത്മഹത്യചെയ്‌തിരിക്കാമെന്നാണ്‌ പോലീസ്‌ നിഗമനം. ബാലുശ്ശേരി പോലീസ്‌ സംഭവസ്ഥലത്തെത്തി സബ്‌ ഇന്‍സ്‌പെകടറുടെ നേതൃത്വത്തിലുള്ള പോലീസ്‌ മൃതദേഹം ഇന്‍ക്വസ്‌റ്റ്‌ നടത്തി പോസ്‌റ്റമോര്‍ട്ടത്തിനയച്ചു. 
             

സംഭവ സ്ഥലം സി.ഐ വിനോദ്‌ സന്ദര്‍ശിച്ചു. പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തിവരുന്നു. മൃതദേഹം ഇന്ന്‌ ആറ്‌ മണിയോടെ വീട്ടില്‍ സംസ്‌കരിച്ചു.


Post a Comment

Previous Post Next Post