Trending

ലഹരിക്കെതിരെയുള്ള ധർമ്മയുദ്ധത്തിന് മഹല്ല് കോർഡിനേഷൻ കമ്മിറ്റി








താമരശ്ശേരി: നമ്മുടെ നാടിനെയും യുവതലമുറയെ അതിഭീകരമായ നാശത്തിലേക്ക് നയിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെയുള്ള ധർമ്മസമരത്തിന് തയ്യാറാണെന്ന പ്രഖ്യാപനവുമായി താമരശ്ശേരി മേഖല മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ കീഴിൽ ചെറിയ പെരുന്നാൾ സുദിനത്തിൽ പള്ളിയിലും ഈദ് ഗാഹുകളിലും വിശ്വാസി സമൂഹം പ്രതിജ്ഞയെടുത്തു.ഈ സാമൂഹിക തിന്മക്കെതിരെയുള്ള പോരാട്ടം കാലഘട്ടത്തിൻ്റെ ആവശ്യകതയാണെന്നും, ഓരോ വ്യക്തിയും കുടുംബവും ഈ മഹാവിപത്തിനെതിരെ ജീവിതവസാനം വരെ പോരാടുമെന്നും, ലഹരിക്കടിമപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതിനും ലഹരി കച്ചവടക്കാരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുന്നതിനു വേണ്ട പ്രവർത്തനങ്ങൾക്ക് ഓരോ വ്യക്തിയും തയ്യാറാണെന്നും പ്രതിജ്ഞയെടുത്തു. താമരശ്ശേരി ടൗൺ ഈദ്ഗാഹിൽ സംഘടിപ്പിച്ച ചടങ്ങിൽ കെ.അബ്ദുൽ ലത്തീഫ് പ്രതിജ്ഞ ചെല്ലിക്കൊടുത്തു.

Post a Comment

Previous Post Next Post