Trending

ലഹരിക്കെതിരെ പ്രതിജ്ഞയെടുത്ത് താമരശ്ശേരി പഞ്ചായത്തിലെ ഈദുഗാഹുകൾ.





ലഹരിക്കെതിരെ സന്ദേശവും, പ്രതിജ്ഞയുമെടുത്ത് താമരശ്ശേരി പഞ്ചായത്തിലെ ഈദ് ഗാഹുകൾ. പെരുന്നാൾ നിസ്ക്കാരത്തിനു മുമ്പ് പള്ളികളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകുകയും, നിസ്കാ ശേഷം എല്ലാ മഹല്ലുകളിലും, ഈദ്‌ ഗാഹുകളിലും വിശ്വാസികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.
ലഹരിക്കെതിരായ പോരാട്ടത്തിൽ വിശ്വാസികൾ ഒന്നടങ്കം അണിചേരണമെന്ന് പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ശേഷം താമരശ്ശേരി കെടവൂർ മഹല്ല് ഖത്തീബ്
മുഹമ്മദ് ബഷീർ ബാഖവി പറഞ്ഞു.

കെടവൂർ മഹല്ലിൽ വെച്ചു നടന്ന പരിപാടി ഓർഫനേജ് കൺട്രോൾ ബോർഡ് മുൻ ചെയർമാൻ പി സി ഇബ്രാഹിം മാസ്റ്റർ, മഹല്ല് കമ്മിറ്റി പ്രസിഡൻ്റ് ഹുസൈൻ എടവലം, സെക്രട്ടറി നാസർ കമ്മട്ടിയേരി തുടങ്ങിയവർ നേതൃത്യം നൽകി.

Post a Comment

Previous Post Next Post