താമരശ്ശേരി: വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനും, അക്രമങ്ങൾക്കുമെതിരെ സന്ദേശമുയർത്തുന്നതിൻ്റെ ഭാഗമായി താമരശ്ശേരിയിലെ "നമ്മൾ താമരശ്ശേരിക്കാർ " കൂട്ടായ്മയിലെ വനിതകൾ താമരശ്ശേരി പട്ടണത്തിൽ നൈറ്റ് മാർച്ച് നടത്തി. കാരാടിയിൽ നിന്നും ആരംഭിച്ച മാർച്ച് ചുങ്കം അങ്ങാടി ചുറ്റി പഴയ ബസ് സ്റ്റാൻ്റിൽ വ്യാപിച്ചു. ലഹരിക്കടിമപ്പെട്ട് അക്രമങ്ങളും, കൊലയും ഇന്ന് വീടുകളിൽ ആണെനാളെ റോഡുകളിലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലേക്കാണ് നാട് പോകുന്നതെന്ന് സമാപന യോഗത്തിൽ സംസാരിച്ച മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എസരസ്വതി പറഞ്ഞു. രാസ ലഹരി വിപത്ത് തുടച്ചു മാറ്റിയെങ്കിൽ മാത്രമേ വരും തലമുറയെ രക്ഷിക്കാനാവുകയുള്ളൂവെന്ന് സമാപന യോഗം ഉദ്ഘാടനം ചെയ്ത അഡ്വ.ടി പി നാസർ പറഞ്ഞു, കുട്ടികളുടെ കൂട്ടുകെട്ടും, പ്രവർത്തനങ്ങളും വീട്ടുകാർ സൂക്ഷമായി നിരീക്ഷിക്കണമെന്നും നാസർ പറഞ്ഞു.മാർച്ചിന് എസരസ്വതി, കാവ്യ, നസിയ ഷമീർ, ലിജന സുമേഷ് തുടങ്ങിയവർ നേതൃത്യം നൽകി.